ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഞായറാഴ്ച നടക്കും
കണ്ണൂർ : ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഞായറാഴ്ച കണ്ണൂർ കളക്ടററ്റ് മൈതാനിയിൽ നടക്കുമെന്ന് പ്രസിഡണ്ട് സി കെ ആയിഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ” ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം ” എന്ന തലക്കെട്ടിലാണ് സമ്മേളനം. 3000 ത്തോളം യുവതികളും വിദ്യാർത്ഥിനികളും സമ്മേളനത്തിൽ പങ്കെടുക്കും. 3 മണിക്ക് സ്റ്റേറ്റ് ബേങ്ക് പരിസരത്തു നിന്നും സമ്മേളന നഗരിയിലേക്കുള്ള റാലി ആരംഭിക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദ്കേരളാ ശൂറാ അംഗം പി റുക്സാന സമ്മേളനം ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കൺവീനർ കെ കെ സുമയ്യ, ജനറൽ സിക്രട്ടറി ഹുദ അബ്ദുല്ല, വൈസ് പ്രസിഡണ്ട് ജുമാന അബ്ദുറഹ്മാൻ, സെക്രട്ടറി ഫസീഹ ബഷീർ എന്നിവരും പങ്കെടുത്തു.