പഴയങ്ങാടി മുട്ടം ഹസനുൽ ബസരി മീലാദ് കാമ്പയിൻ റൂഹുൽ വറാ 24 ന് വെള്ളിയാഴ്ച തുടക്കമാകും
പഴയങ്ങാടി : പഴയങ്ങാടി മുട്ടം ഹസനുൽ ബസരി മീലാദ് കാമ്പയിൻ റൂഹുൽ വറാ 24 ന് വെള്ളിയാഴ്ച തുടക്കമാകും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പഴയങ്ങാടിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1499 മത് ജന്മദിനത്തിൻ്റെ ഭാഗമായി ഈ മാസം 5 മുതൽ 30 വരെ മുട്ടം ഹസനുൽ ബസരിയിൽ റുഹുൽ വറാ 24 എന്ന പേരിൽ മീലാദ് കാമ്പയിൻ നടത്തും.
മഖാം സിയാറത്ത്, കൊടിയേറ്റം, ത്വല അൽബദ്റു, ജൽസതുൽ മഹബ്ബ, സീറ തുന്നബി പ്രഭാഷണം, രീഹു സ്വബാ, ഘോഷയാത്ര, ഇലൽ ഹബീബ്, അന്നദാനം, വിദ്യാർത്ഥികളുടെഗുൽഷൻ, കലാവിരുന്ന്, കലാ സാഹിത്യ പരിപാടികൾ, സു സ്റ്റാൻ്റിവോ, മൈത്രി സദസ്സ്, ഭക്ഷ്യ കിറ്റ് വിതരണം, അന്നദാനം, വിദാ ഉറബീഹ് തുടങ്ങിയ വിവിധ പരിപാടികൾ കാമ്പയിൻ്റ ഭാഗമായി നടത്തും. നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും നടത്തും. പ്രദേശത്തെ ആയിരത്തി അഞ്ഞൂറോളം വീടുകളിലാണ് ഭക്ഷണ വിതരണം നടത്തുക ഒക്ടോബർ 3ന് നടക്കുന്ന വിദാ ഉറ ബീഹ് മഹാ സംഗമ ത്തോട് കൂടി കാമ്പയിൻ സമാപിക്കുമെന്ന് പഴയങ്ങാടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹസനുൽ ബസരി പ്രസിഡന്റ് സെയ്യിദ് ഷാഫി അൽബാ അലവി, സെക്രട്ടറി അബ്ദുൽകരീം സഅദി, വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദലി ഹാജി എസ് ഇ, സംഘാടക സമിതി ചെയർമാൻ എംകെ മുഹമ്മദലി ഹാജി, കൺവീനർ അബ്ദുൽ റഷീദ് സഖാഫി, അസിസ്റ്റന്റ് കൺവീനർ കെ ഹനീഫ് എന്നിവർ പങ്കെടുത്തു.