ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം സമാപനമായി
കണ്ണൂർ : കാർത്തികപുരം ശ്രീപായത്ത് കരിഞ്ചാമുണ്ഡി മൂലസ്ഥാനം ദേവീക്ഷേത്ര ത്തിലെ കളിയാട്ടമഹോത്സവത്തിന് സമാപനമായി. കരി ഞ്ചാമുണ്ടിയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിലെത്തിയത്. മലയോരത്തെ പുരാതന ക്ഷേത്രമായ കാർത്തികപുരം പായത്ത് കരിഞ്ചാമുണ്ടി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ പായത്തൊമ്പതാളുടെ കലാശവും പുറപ്പാടും നടന്നു. തുടർന്ന്കരിഞ്ചാമുണ്ടിക്കോലം കെട്ടിയാടി.തിക്കല്‍, കൊല്ലറേത്ത് തറവാട്ട് അകമ്പടിക്കാരും കോഴിത്താവളം ക്ഷേത്രപാരമ്പര്യ ട്രസ്റ്റി പയ്യന്നൂർ പുതിയിടം എസ് .പി.ശശിധരൻ തമ്പാൻ, തറവാട് അംഗം വിശ്വൻ,ദേവസ്വം മാനേജർ കെ.കെ.ഗംഗാധരൻ,നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട് സി.പി.സാബു, സെക്രട്ടറി എം.കെ. നാരായണൻ, ട്രഷാറർ രവീന്ദ്രൻനായർ എന്നിവരും നേതൃത്വം നൽകി. കളിയാട്ടമഹോത്സവത്തിന് ആറാടിക്കലോടെ സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്ന് കാഴ്ചവരവും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു.