പഴയങ്ങാടി പുഴയിൽ മത്സ്യ കൃഷിയിൽ വിജയം നേടി മത്സ്യ കർഷകർ
പഴയങ്ങാടി : പഴയങ്ങാടി പുഴയിൽ മത്സ്യ കൃഷിയിൽ വിജയം നേടി മത്സ്യ കർഷകർ. ചെറുകുന്ന് പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹായത്തോടെ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ നിർവഹിച്ചു. പഴയങ്ങാടി പുഴയിൽ മത്സ്യകൂട് കൃഷിയിൽ 100 മേനി വിളവാണ് കർഷകർക്ക് ലഭിച്ചത്. കാളാഞ്ചി ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ ആണ് എം സുധാകരന്റെ നേതൃത്വത്തിൽ കർഷകര്‍ കൃഷി ചെയ്തത്. 9 മാസങ്ങൾക്കു മുൻപാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണ ത്തോടെ ആയിരുന്നു കൃഷി ഇറക്കിയത്. ഫിഷറീസ് വകുപ്പിന്റെ സബ്സിഡി ഉൾപ്പെടെ കർഷകർക്ക് ലഭിച്ചിരുന്നു. ഇത്തവണ മികച്ച രീതിയിൽ മത്സ്യങ്ങൾ ലഭി ച്ചു ഇനിയും ഈ രംഗത്ത് തുടരുമെന്ന് എം സുധാകരൻ പറഞ്ഞു. ചടങ്ങിൽ ഫിഷറീസ് വകുപ്പ് നോർത്ത് സോൺ ജോയിൻ ഡയറക്ടർ വി കെ സുധീർ കിഷൻ മുഖ്യാതിഥിയായി. ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ആർ ജ്ജുകുനു ,കെ അനിത, പി പ്രഭാഷ് ലാൽ, മിനി നാരായണൻ,, പാറയിൽ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു