കോവൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം 13 മുതൽ15 വരെ നടക്കും
കണ്ണൂർ : കോവൂർ മഹാവിഷ്ണുക്ഷേത്ര ത്തിലെ ഈ വർഷത്തെ മഹോത്സവം 13 മുതൽ15 വരെ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശ്ശി പുടവർ അനന്തൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് മഹോത്സവ ചടങ്ങുകൾ. 13ന് രാവിലെ മുതൽ മാതൃസമിതിയുടെ നാരായണീയപാരായ ണം, വിശേഷാൽ പൂജകൾ എന്നിവ നടക്കും.
വൈകുന്നേരം 4ന് കോവൂർ ശ്രീ മുത്തപ്പൻമടപ്പുര, കാരാറമ്പ്, നായാട്ടുപാറ എന്നിവിടങ്ങളിൽ നിന്ന് വാദ്യഘോ ഷങ്ങളോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര തുടർന്ന് ഭഗവതി സേവ,ഭജൻസന്ധ്യ, കലാപ്രതിഭകളുടെ അരങ്ങേറ്റം. 14ന് രാവിലെ 11 ന് ആദ്ധ്യാത്മിക പ്രഭാഷണം രാത്രി 7 ന് 14 പിഞ്ചോമനകളുടെ പാഞ്ചാരിമേളം അരങ്ങേറ്റം തുടർന്ന് ഗാനമേളയും നടക്കും.15 ന് രാവിലെ മുതൽ മഹാഗണപതിഹവനം, ശ്രീഭൂതബലി, തുലാഭാരംതൂക്കൽ, പറനിറക്കൽ വൈകുന്നേരം 5 ന് തായമ്പക, രാത്രി 7 ന് അഷ്ടപദി തുടർന്ന് മോതിരം വെച്ച് തൊഴൽ, തിരുനൃത്തം എന്നിവ നടക്കും.വാർത്താ സമ്മേളനത്തിൽ ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ കെ.സി. ഗംഗാധരൻ, ജനറൽ കൺവീനർ എം.ബാലകൃഷ്ണൻ,ട്രഷറർ പി. എം. മധുസൂദനൻ, ആഘോഷകമ്മിറ്റി ചെയർമാൻ സി. വി.കൃഷ്ണൻ, ഒ. എം.ശ്രീധരൻ, എ. സി.ഷാജി എന്നിവർ പങ്കെടുത്തു