രണ്ടു ദിവസങ്ങളിലായി കണ്ണൂരിൽ നടന്ന CWSA പതിനൊന്നാമത് കണ്ണൂർ ജില്ലാ സമ്മേളനത്തിന് സമാപനം
കണ്ണൂർ : രണ്ടു ദിവസങ്ങളിലായി കണ്ണൂരിൽ നടന്ന CWSA പതിനൊന്നാമത് കണ്ണൂർ ജില്ലാ സമ്മേളനത്തിന് സമാപനം. കണ്ണൂർ പ്രഭാത് ജങ്ങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പൊതുസമ്മേളന സ്ഥലമായ സ്റ്റേഡിയം കോർണറിൽ സമാപിച്ചു. പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദാമു വെള്ളാവ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ചെയർമാൻ എ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. നാസ് ഏജൻസീസ് മാനേജിംഗ് പാർട്ണർ പി പി നസറുദ്ദീൻ, നിർമ്മാണ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച എ ബി ജോസഫ് എന്നിവരെ ആദരിച്ചു. രഞ്ജിത്ത് കണ്ടമ്പേത്ത്, പി വി ശിവദാസൻ, കെ പി ശശി, ജോസ് ജോർജ് പ്ലാത്തോട്ടം, എം എ കരീം, എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.