കൂടാളി വായനശാലയിൽ വെച്ച് ജയചന്ദ്രൻ അനുസ്മരണവും പാട്ടുപന്തലും സംഘടിപ്പിച്ചു
കണ്ണൂർ : കൂടാളി പൊതുജന വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കൂടാളി വായനശാലയിൽ വെച്ച് ജയചന്ദ്രൻ അനുസ്മരണവും പാട്ടുപന്തലും സംഘടിപ്പിച്ചു. കൂടാളി ഹയർ സെക്കൻ്ററി സ്കൂൾ മുൻ സംഗീതാധ്യാപകൻ ഇ.ആർ. ജനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ലൈബ്രറികൾ കൗൺസിൽ താലൂക്ക് എക്സി : അംഗം എൻ സുഗതൻ വായനശാല ജോയിൻ സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആർക്കും പാടാം പരിപാടിയിൽ ജയചന്ദ്രൻ ഗാനാലാപനവും സംഘടിപ്പിച്ചു