വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്കൂളിൽ വെച്ച് നടന്നു
കണ്ണൂർ : വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്കൂളിൽ വെച്ച് നടന്നു. കഥാകൃത്തും എഴുത്തുകാരനുമായ രമേശൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി: കെ.ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. ഇ പി ആർ. വേശാല, ഉപഹാര സമർപ്പണം നടത്തി. പ്രധാനാദ്ധ്യാപിക എൻ.കെ. ചാന്ദിനി, കെ.വി. വിനായകൻ, സി. രൂപ, എസ്.പി. മധുസൂദനൻ, കെ.പി. ജ്യോതി, എം. പ്രവിദ, എൻ.കെ. നളിനി, ഒ.എം. ശൈലജ, എം.എം. വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ എന്നിവയും അരങ്ങേറി