ആന്തൂർ നഗരസഭ എസ് സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരം നടത്തി
ധർമ്മശാല : ആന്തൂർ നഗരസഭ എസ് സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരം നടത്തി. 2024-25 പദ്ധതിയിലുൾ പ്പെടുത്തി നഗരസഭാ പരിധിയിലുള്ള 26 വിദ്യാർത്ഥികൾക്കാണ് മേശ, കസേര തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം നടത്തിയത്. കടമ്പേരിയിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ പി.മുകുന്ദനാണ് വിതരണം നിർവ്വഹിച്ചത്. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഉണ്ണി കൃഷ്ണൻ, കൗൺസിലർ കെ.പ്രകാശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.