മുഴപ്പിലങ്ങാട് മാഹിബൈ പാസിൽ വീണ്ടും അപകടം
തലശ്ശേരി : മുഴപ്പിലങ്ങാട്, മാഹിബൈ പാസിൽ വീണ്ടും അപകടം. കൊളശേരി ടോൾ ബൂത്തിൽ നിർത്തിയിട്ട ബൊ ലേനോ കാർ, നിയന്ദ്രണം വിട്ടോടിയ ലോറി പിന്നിലിടിച്ച് പാടെ തകർന്നു. ചോനാടം സ്വദേശി ശിവ പാലയിൽ ആകർഷിന്റെ കെ.എൽ. 58. എ.എഫ്. 2418 കാറാണ് തകർന്നത്. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് സംഭവം. കണ്ണൂരിൽ നിന്നും വരികയായിരുന്ന കാർ പാസ് എടുക്കാൻ ടോൾ ബൂത്തിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയതായിരുന്നു. കാറിൽ നിന്നിറങ്ങി ആകർഷ് ബൂത്തിനകത്തേക്ക് കയറിയ പാടെയാണ് നിറയെ ഉള്ളിച്ചരക്കുമായെ ത്തിയ തമിഴ് നാട്ടിലെ ടി.എൻ. 52.ജെ. 9371 നാഷണൽ പർമിറ്റ് ലോറി പിറകിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൊലേനോപൂർണ്ണമായി തകർന്നു. തലനാരിഴക്കാണ് രക്ഷപ്പെട്ടതെ ന്ന് പ്രവാസിയായ ആകർഷ് പറഞ്ഞു. ലോറി ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സൂചനയുണ്ട്.