കേരള മഹിളാ ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം പാപ്പിനിശ്ശേരിയിൽ നടന്നു
കണ്ണൂർ : കേരള മഹിളാ ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം പാപ്പിനിശ്ശേരിയിൽ നടന്നു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ എം എഫ് ജില്ലാ സെക്രട്ടറി കെ ഉഷ അധ്യക്ഷത വഹിച്ചു. സ്ത്രീകളും സമൂഹവും എന്ന വിഷയത്തിൽ പി കെ സുരേഷ് കുമാർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കെ സുജാത റിപ്പോർട്ട് അവതരണം നടത്തി. സംസ്ഥാന സെക്രട്ടറി കാഞ്ചന മാച്ചേരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ മാണിക്കര ഗോവിന്ദൻ, സി എം പി സംസ്ഥാന സെക്രട്ടറി സി എ അജീർ, പി സുനിൽകുമാർ, കെ വി ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.