ഏച്ചൂർ കമാൽ പീടികക്ക് സമീപം കരുവാങ്കണ്ടി കെ. രജീഷിൻ്റെ വാഴകൃഷി പന്നിക്കൂടങ്ങൾ നശിപ്പിച്ചു
മുണ്ടേരി : ഏച്ചൂർ കമാൽ പീടികക്ക് സമീപം കരുവാങ്കണ്ടി കെ. രജീഷിൻ്റെ വാഴകൃഷി പന്നിക്കൂടങ്ങൾ നശിപ്പിച്ചു. അര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്ത നൂറോളം വാഴകളിൽ 25 ഓളം വാഴകൾ ഇതിനകം പന്നികൾ നശിപ്പിച്ചു കഴിഞ്ഞു. ധനീഷ്, ഷാജു എന്നിവരുടെ വാഴകളും നശിപ്പിച്ചിരുന്നു. പതിനായിരത്തിലധികം രൂപയോളം നഷ്ടം സംഭവിച്ചെന്നും അര ഏക്കറോളം സ്ഥലത് കൃഷി ചെയ്ത 25 ഓളം വാഴകൾ നശിപ്പിച്ചതായും ബാക്കി വാഴകളും അടുത്തു തന്നെ നശിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പഞ്ചായത്ത് അധികൃതരോട് പന്നികളെ വെടി വെക്കുന്നതിന് വേണ്ടി അപേക്ഷിച്ചെങ്കിലും യാതൊരു നടപടി ഉണ്ടായില്ലെന്നും അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ എന്നെ പോലുള്ള യുവകർഷകർ ഈ രംഗത്ത് നിന്ന് പിന്മാറുകയല്ലാതെ മാർഗ്ഗം ഇല്ലെന്നും രജീഷ് പറഞ്ഞു. വാഴകൾ പൂർണമായും നശിപ്പിച്ച് അവയുടെ കാമ്പുകൾ തിന്നുന്ന ഒരു രീതിയാണ് പന്നികൾ ചെയ്തുവരുന്നത്.