ചെണ്ടമേളം 2024 -25 ബാച്ചിലെ കുട്ടികളുടെ അരങ്ങേറ്റം മാടായിക്കാവ് സരസ്വതീമണ്ഡപത്തിൽ വച്ച് നടന്നു
കണ്ണൂർ : ക്ഷേത്രകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചെണ്ടമേളം 2024 -25 ബാച്ചിലെ കുട്ടികളുടെ അരങ്ങേറ്റം മാടായിക്കാവ് സരസ്വതീമണ്ഡപത്തിൽ വച്ച് നടന്നു. മുൻ എം.എൽ.എ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. പരിശിലനം പൂർത്തിയാക്കിയ 35 കുട്ടികളുടെ അരങ്ങേറ്റമാണ് മാടായിക്കാവിൽ നടന്നത്. അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ആധ്യക്ഷ്യത വഹിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് ചെറുതാഴം കുഞ്ഞിരാമമാരാർ മുഖ്യാതിഥിയായി. മാടായിക്കാവ് മാനേജർ എൻ. നാരായണ പിടാരർ, ക്ഷേത്ര നവീകരണ സമിതി കൺവീനർ കെ.വി.ബൈജു, കരയടാ ചന്ദ്രൻ മാരാർ, സന്തോഷ് മുള്ളിക്കോട്,ജിഗീഷ് കുമാർ, വനജ .യു ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, അമ്പിളി ആർ എന്നിവർ സംസാരിച്ചു.