മലയോരത്തെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് പയ്യാവൂർ ഗ്രാമ പഞ്ചായത്തംഗം ജിത്തുതോമസ്
കണ്ണൂർ : മലയോരത്തെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് പയ്യാവൂർ ഗ്രാമ പഞ്ചായത്തംഗം ജിത്തുതോമസ്. കഴിഞ്ഞദിവസം പാടാംകവല പള്ളിമുറ്റത്താണ് കാട്ടാനയെത്തിയത്. അതിനാൽ പ്രദേശവാസികൾ ഭയാശങ്കയിലാണ്. പയ്യാവൂരിൻ്റെ അതിർത്തി പ്രദേശത്ത് കാട്ടാനശല്യത്തിൻ്റെ ദുരിതം തുടരുകയാ ണ്. ആടാംപാറ, ചന്ദനക്കാംപാറ, ചീത്തപ്പാറ, കൻമദപ്പാറ, പാടാംകവല, കാഞ്ഞിരക്കൊല്ലി മേഖലകളിൽ കാട്ടാനകൾ ഇടക്കിടെ വിലസുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുലർച ചെയ്ക്കാണ് ഒറ്റയാനായ കാട്ടുകൊമ്പനെ പരിസരവാസികൾ കണ്ടത്. പുലർച്ചെ മൂന്നോടെ പാടാംകവല സ്കൂളിന്റെ പിൻഭാഗത്ത് കാണപ്പെട്ട ആന പിന്നീട് പാടാംകവല മദർ തെരേസ പള്ളിമുറ്റത്തെത്തി സമീപമുണ്ടായിരുന്ന തെങ്ങിന്റെ മടലുകൾ ഒടിച്ചു നശിപ്പിച്ചു. പള്ളി യിൽ നിന്ന് അമ്പത് മീറ്റർ മാത്രം ദൂരത്താണ് പാടാംകവലയിലെ വനംവകുപ്പ് ഓഫീസ് ഉള്ളത്.
വനംവകുപ്പിന്റെ അനങ്ങാപ്പാറ നിലപാടിനെതിരെ പള്ളി വികാരി ആൻ്റണി കൊച്ചുപറമ്പിലിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധമറിയിച്ചു. പയ്യാവൂരി ൻ്റെ അതിർത്തിയിലെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്ന് പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം ജിത്തുതോമസ് പറഞ്ഞു. നിലവിൽ പാടാം കവല ഡിഎം കോൺവന്റിന് സമീപത്തെ വനത്തിലാണ് ആനയുള്ളത്.അതേസമയം ചിന്നംവിളി കേട്ട് വനംവകുപ്പ് ടീം പുലർച്ചെ ഒറ്റക്കൊമ്പനെ കാടുകയറ്റിയതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. കാടുകയറ്റിയാലും മണിക്കൂറുകൾ കഴിഞ്ഞാൽ വീണ്ടും കാടിറങ്ങി വരുന്നതാണ് പ്രധാന പ്രശ്നം. ഏതാനും മാസങ്ങൾക്ക് മുമ്പ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ട പാടാംകവല പള്ളി മുൻ വികാരി ഫാ.ജിസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇപ്പോൾ ജനവാസ കേന്ദ്രത്തിൽ വിഹരിക്കുന്ന ആനയെ എത്രയും വേഗത്തിൽ കാടുകയറ്റാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.