വീട്ടിൽ കയറി പരിക്കേൽപ്പിക്കുകയും സ്വർണാഭരണങ്ങൾ കവർച്ച നടത്തുകയും ചെയ്ത കേസിൽ പ്രതിയെ അസമിൽ വെച്ച് പിടികൂടി
കണ്ണൂർ : വടക്കുമ്പാട് കൂളി ബസാറിൽ വാടകക്ക് താമസിക്കുന്ന ബാലം നെട്ടൂർ സ്വദേശിനിയെ വീട്ടിൽ കയറി ഗുരുതര പരിക്കേൽപ്പിക്കുകയും ബന്ദിയാക്കിയ ശേഷം സ്വർണാഭരണങ്ങൾ കവർച്ച നടത്തുകയും ചെയ്ത കേസിൽ പ്രതിയായ ജഷിദുൽ ഇസ്ലാമിനെ ധർമ്മടം പോലീസ് അസമിൽ വെച്ച് പിടികൂടി. സംഭവ ശേഷം പ്രതി അസമിലേക്ക് രക്ഷപ്പെടുകയായിരു ന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗികാതിരുന്നതും അന്വേഷണ ത്തെ ബാധിച്ചു. ഇതിനിടയിൽ പ്രതി ഭാര്യയുടെ കൂടെ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വീണ്ടും അസമിൽ ചെല്ലുകയും അസം പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. ധർമ്മടം എസ്.ഐ ഷജീമിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്.ഇ, ശ്രീലാൽ, രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.