ഭിന്നശേഷി കുട്ടികളുടെ വിദ്യാലയമായ ഐ ആർ പി സി തന്മയ സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം നടന്നു
കണ്ണൂർ : കണ്ണൂർ കണ്ണോത്തുംചാലിൽ ഭിന്നശേഷി കുട്ടികളുടെ വിദ്യാലയമായ ഐ ആർ പി സി തന്മയ സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം നടന്നു. മുൻ രാജ്യസഭാം ഗം കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കെ രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു മുഖ്യാതിഥിയായി. ഡോക്ടർ കെ പി ബാലകൃഷ്ണ പൊതുവാൾ, ഡോക്ടർ കെ രാംമോഹൻ, കെ പ്രമോദ്, കെ സി ഹരികൃഷ്ണൻ മാസ്റ്റർ, എൻ ടി സുധീന്ദ്രൻ മാസ്റ്റർ അഡ്വക്കറ്റ് പി.കെ അൻവർ, കെ ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു