STU വിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ക്ഷേമനിധി ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : നിർമ്മാണ തൊഴിലാളി യൂണിയൻ STU വിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ക്ഷേമനിധി ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയെയും ക്ഷേമനിധി ബോർഡിനെയും സംരക്ഷിക്കുക, മണൽവാരൽ നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച് നടന്നത്. ആലിക്കുഞ്ഞി പന്നിയൂർ അധ്യക്ഷത വഹിച്ചു പി പി നാസർ, അബ്ദു മൂന്നാംകുന്ന്, പി കെ സീനത്ത്, എം പി മഹമൂദ് തുടങ്ങിയവർ സംസാരിച്ചു.