ഡീസൽ തീർന്നതോടെ ചരക്ക് ലോറി പഴയങ്ങാടി എരിപുരം ട്രാഫിക് സർക്കിളിൽ കുടുങ്ങി
പഴയങ്ങാടി : ഡീസൽ തീർന്നതോടെ ചരക്ക് ലോറി പഴയങ്ങാടി എരിപുരം ട്രാഫിക് സർക്കിളിൽ കുടുങ്ങി. ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്തേക്ക് പോകുന്ന ലോറിയാണ് നിന്നു പോയത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മംഗലാപുരത്തേക്ക് പോകുന്ന ചരക്ക് ലോറി ഡീസൽ തീർന്നതിനെ തുടർന്ന് നടുറോഡിൽ ആവുകയായിരുന്നു. പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ പ്രധാന ജംഗ്ഷൻ ആണിത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ചരക്കിലോറി നിന്നത്. ഏറെനേരം ഗതാഗതക്കുറുപ്പ് അനുഭവപ്പെട്ടു. ബസ് ഉൾപ്പെടെ ചരക്ക് ലോറികളും ടാങ്കർ ലോറികളും മറ്റ് വാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോയത്.ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഗതാഗത കുരുക്കിൽ പെട്ടത്. നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഇടപെട്ടാണ് അരമണിക്കൂ റിലേറെ വാഹനങ്ങൾ നിയന്ത്രിച്ചത്. ശേഷം പഴയങ്ങാടി പോലീസും സ്ഥലത്തെത്തി യിരുന്നു. ഡീസൽ കൊണ്ട് വന്നതിന് ശേഷമാണ് ലോറി ഇവിടെ നിന്നും മാറ്റിയത്.