വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കണ്ണൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാരുണ്യ യാത്ര നടത്തി
കണ്ണൂർ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിക്കും. അതിൻ്റെ ധനശേഖരണാർത്ഥം കണ്ണൂർ ജില്ലയിൽ ശനിയാഴ്ച കണ്ണൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 350 ഓളം ബസുകൾ കാരുണ്യ യാത്ര നടത്തി. കണ്ണൂർ താവക്കര ബസ്റ്റാൻഡിൽ മേയർ മുസ്ലിഹ് മOത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പി പി മോഹനൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി രാജ്കുമാര് കരുവാരത്ത്, കെ പി മോഹനൻ, ട്രേഡ് യൂണിയൻ നേതാക്കളായ എ മഹീന്ദ്രൻ, ടിവി സജീവൻ, കെ കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.