മഹാത്മാ അയ്യങ്കാളിയുടെ 161 ാം ജയന്തിയാഘോഷത്തിന്റെ ഭാഗമായി അനുസ്മരണവും അനുമോദനവും നടന്നു
കണ്ണൂർ : സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893 ൽ മഹാത്മ അയ്യങ്കാളി നടത്തിയ ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്ര കേരള ചരിത്രം എങ്ങിനെ മറക്കും. അവശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 161 ാം ജയന്തിയാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി യിൽ നടന്ന അനുസ്മരണവും റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും അഡ്വ.സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് വില്ലുവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കുട്ടിനേഴത്ത് വിജയൻ അധ്യക്ഷനായി. അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സുദീപ് ജയിംസ്, അജിത്ത് മാട്ടൂൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, ടി ജയകൃഷ്ണൻ, റഷീദ് കവ്വായി, കൂക്കിരി രാജേഷ്, വസന്ത് പള്ളിയാംമൂല, കായക്കുൽ രാഹുൽ ,ബേബി രാജേഷ്, ബിന്ദു അഴീക്കോട്, സീമ സി എച്ച് തുടങ്ങിയവർ അനുസ്മരണത്തിന് നേതൃത്വം നൽകി.