അഴീക്കോട് നിയോജകമണ്ഡലത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി ആലോചനാ യോഗം ചേർന്നു
അഴീക്കോട് : അഴീക്കോട് നിയോജകമണ്ഡല ത്തിൽ വിജ്ഞാന തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ആലോചനാ യോഗം കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്നു.കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി. കേരള നോളജ് ഇക്കണോമി മിഷന്റെ സഹകരത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത് കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല പദ്ധതി വിശദീകരിച്ചു. നിലവിൽ അഴീക്കോട് നിയോജക മണ്ഡലത്തിൽ നിന്നും നോളജ് മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 7804 തൊഴിലന്വേഷകരെ നോളജ് മിഷൻ്റെ വിവിധ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി പ്രത്യേക തൊഴിൽ നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും നൽകി വൈജ്ഞാനിക തൊഴിൽ മേഖലയിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട തൊഴിൽമേളയും മറ്റും സംഘടിപ്പിക്കു ന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ ആറിന് രാവിലെ പത്തരയ്ക്ക് ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടക്കും. ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ റീജണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ഗോവിന്ദ പൊതുവാൾ എന്നിവർ സംസാരിച്ചു കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രുതി, കെ രമേശൻ, കെ അജീഷ്, പി പി ഷമീമ, എ വി സുശീല, കുടുംബശ്രീ ചെയർപേഴ്സൺ മാർ, റിസോഴ്സ് പേഴ്സൺ മാർ എന്നിവർ സംബന്ധിച്ചു.