സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപകരെ വഞ്ചിച്ചു എന്ന പരാതികൾ കണ്ണൂരിൽ തുടർക്കഥ
കണ്ണൂർ : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപകരെ വഞ്ചിച്ചു എന്ന പരാതികൾ കണ്ണൂരിൽ തുടർക്കഥ. കണ്ണൂർ പള്ളിക്കുന്ന് ചെട്ടിപ്പീടികയിലെ മെഡിസിറ്റി ഇൻറർനാഷണൽ സ്ഥാപനത്തിൽ തിങ്കളാഴ്ച ഒരുകൂട്ടം നിക്ഷേപകർ പ്രതിഷേധവുമായി എത്തി. കണ്ണൂർ നഗരത്തിലെ ആറാട്ട് റോഡിലെ കനറാ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരാണ് തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന പരാതിയുമായി ഇവിടെ എത്തിയത്. നേരത്തെനിക്ഷേപകരെ വഞ്ചിച്ചുവെന്ന പരാതിയെ തുടർന്ന് വിവാദ വിധേയനായ റോയൽ ട്രാവൻകൂർ എന്ന സ്ഥാപനത്തിൻ്റെ ഉടമ രാഹുൽ ചക്രപാണിയുടെ ഉടമസ്ഥതയിലുള്ളതാണ് ആറാട്ട് റോഡിലെ സ്ഥാപനവും. സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടർന്ന് പണം അടച്ചവർ അനുബന്ധ സ്ഥാപനത്തിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു.