ആര്‍ദ്ര കേരളം പുരസ്കാരം 2022-23 ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്കാരം 2022-23 ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്താണ് മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ് ഒന്നാമത്. ജില്ലാ പഞ്ചായത്തിൽ എറണാകുളം ജില്ല പഞ്ചായത്ത് ഒന്നാമതായി. മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് ഏറ്റവും മികച്ച മുനിസിപ്പാലിറ്റി. മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ തിരുവനന്തപുരം ഒന്നാമതായി. ഒന്നാമതെത്തിയ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും 10 ലക്ഷം രൂപയുടെ പുരസ്കാരം ലഭിക്കും. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022-23 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1144.61 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ആര്‍ദ്ര കേരളം പുരസ്കാരം സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് – വാഴൂര്‍, കോട്ടയം ജില്ല (7 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – ചേലന്നൂര്‍, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)
3. ജില്ല പഞ്ചായത്ത് – കണ്ണൂര്‍ (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – ഏലൂര്‍, എറണാകുളം ജില്ല (5 ലക്ഷം രൂപ)
5. മുന്‍സിപ്പല്‍ കോര്പ്പറേഷന് – കൊല്ലം (5 ലക്ഷം രൂപ)
ആര്‍ദ്ര കേരളം പുരസ്കാരം സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് – കയ്യൂര്‍ ചീമേനി, കാസര്‍ഗോഡ് ജില്ല, (6 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (3 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – പാലക്കാട് (3 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ)