ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
കണ്ണൂർ : ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.വിശാലാക്ഷൻ മുളത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിശാലമായ സ്കൂൾ ക്യാമ്പസിലെ നാട്ടുചെടികൾ തിരിച്ചറിയാനുള്ള പ്രകൃതി നടത്തം, ഔഷധ സാധ്യതകൾ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ഒമ്പതു ഏക്കർ വരുന്ന സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തു.ഹെഡ് മിസ്ട്രസ് വി.സി ശൈലജ അധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾക്ക് സീനിയർ അസിറ്റന്റ് എ സി റുബീന, സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ , വി.വി സുനേഷ്, ടി വത്സലൻ, എം രമേശൻ , ആർ കെ ഹരീന്ദ്രനാഥ്, പി. പ്രിൻസി , അഞ്ജന സുരേഷ്, യു.കെ പ്രിയേഷ് , ടി. രഞ്ജു എന്നിവർ നേതൃത്വം നൽകി.