കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്ക് വേണ്ടി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കണ്ണൂർ : കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്ക് വേണ്ടി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിവേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ മായ ഉദ്ഘാടനം ചെയ്തു. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേ ക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടതെന്ന് ഡോക്ടർ മായ പറഞ്ഞു. കണ്ണൂർ മലബാർ കേൻസർ കെയർ സൊസൈറ്റിയിലെ ഡോക്ടർ ഹർഷ ഗംഗാധരൻ കേൻസർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഷഹനാസ് ഇഖ്ബാൽ സംസാരിച്ചു.