ജനകീയാരോഗ്യ കേന്ദ്രങ്ങൾ രോഗത്തിന് ചികിത്സിക്കാൻ മാത്രമല്ല രോഗം ഇല്ലാതിരിക്കാനും, കുറക്കുവാനും വേണ്ടിയാണെന്ന് വീണാ ജോർജ്
മുണ്ടേരി : ജനകീയാരോഗ്യ കേന്ദ്രങ്ങൾ രോഗത്തിന് ചികിത്സിക്കാൻ മാത്രമല്ല രോഗം ഇല്ലാതിരിക്കാനും, കുറക്കുവാനും വേണ്ടിയാണെന്ന് ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ്. അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഖ്യമന്ത്രിയുടെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഫിസിയോതെറാപ്പി കെട്ടിടത്തിൻ്റെയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.
ചടങ്ങിൽ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസി: കെ.പി. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ വി. ജസ്ന സ്വാഗതം പറഞ്ഞു. എക്സി : എൻജിനീയർ (PWD) ഝാൻസി റിപ്പോർട്ട്അവതരിപ്പിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.എം. മോഹനൻ, പി.എം. രമേശൻ, പഞ്ചായത്ത് മെമ്പർ കെ.കെ.റീന,ഡി.എം.ഒ. പീയൂഷ് എം നമ്പൂതിരിപ്പാട്, പി.കെ.അനിൽകുമാർ, ഡോ: ബിജോയ്, പി. ബാബുരാജ്, കെ ബാബുരാജ്, കെ.കെ. ജയരാജൻ മാസ്റ്റർ, ടി.പ്രകാശൻ മാസ്റ്റർ, ഷക്കീർ മൗവ്വഞ്ചേരി, ടി.ശിവദാസൻ മാസ്റ്റർ, ടി.ഭാസ്കരൻ, ടി.വി.സീത ടീച്ചർ, ഡോ: വോൾഗാവിജയൻ, സി.സി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.