ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർമാർക്ക് ആറുമാസമെത്താറായിട്ടും വേതനം ലഭിച്ചിട്ടില്ല. അതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. ജില്ലാ പ്രസിഡണ്ട് എസ് ഷിബുരാജ് അധ്യക്ഷത വഹിച്ചു .സുനിൽ വടക്കുമ്പാട്, ഉണ്ണി കൂവോട് , പ്രജിത്ത് കണ്ണൂർ, പി ടി കെ രജീഷ്, വിതിലേഷ് അനുരാഗ് എന്നിവർ സംസാരിച്ചു.