കേരള സറ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അഞ്ചരക്കണ്ടി മണ്ഡലം വാർഷിക സമ്മേളനം നടന്നു
മുണ്ടേരി : കേരള സറ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അഞ്ചരക്കണ്ടി മണ്ഡലം വാർഷിക സമ്മേളനം ചക്കരക്കൽ ചോയിസ് ഹോട്ടൽ ഹാളിൽ വെച്ച് നടന്നു. KSSPA കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ മോഹനൻ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി മണ്ഡലം പ്രസിഡന്റ് എം രത്നകുമാർ അധ്യക്ഷത വഹിച്ചു. എം. രമേശൻ സ്വാഗതം പറഞ്ഞു. KSSPA സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ വി.രാഘവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അഞ്ചരക്കണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.സി.അബ്ദുറഹ്മാൻ ജില്ലാ വനിതാ ഫോറം പ്രസി: വി.ലളിത ടീച്ചർ, എം.പി കൃഷ്ണദാസ് സി.ടി. സുരേന്ദ്രൻ, സംസ്ഥാന കൗൺസിലർ കെ.കെ. ഹരീന്ദ്രൻ മാസ്റ്റർ, കെ.ഒ.അരവിന്ദാക്ഷൻ, കെ.പി.ജയാനന്ദൻ, രാജീവൻ ചിരുകണ്ടോത്ത്, എം.സി ദിനേശൻ മാസ്റ്റർ, കെ.കെ. ജയരാജൻ മാസ്റ്റർ, കെ.ഇ നന്ദകുമാർ മാസ്റ്റർ, ആർ. ദിനേശ്, എം ദിനേശൻ മാസ്റ്റർ, എം.കെ. അംബിക ടീച്ചർ, എം.വി.ലീലടീച്ചർ, സി.രമേശ് ബാബു തുടങ്ങിയവർ സംസാരിച്ചു.