പ്രമുഖ വ്യവസായി മംഗലാപുരം സ്വദേശി എം.അഹമ്മദ് അന്തരിച്ചു
മംഗലാപുരം : രാജ്യത്തിനകത്തും വിദേശത്തും അറിയപ്പെടുന്ന പ്രമുഖ വ്യവസായി മംഗലാപുരം സ്വദേശി എം.അഹമ്മദ് (77) അന്തരിച്ചു. എ.കെ. പ്ലൈവുഡ്സ് ടിംബർ അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: മറിയം. മക്കൾ: എ കെ നിയാസ്, നൗഷാദ്, സാജിദ്, നാസിം, അഫ്സത്ത്, രെഹാന, ഷെറിൻ. മരുമക്കൾ: റസാഖ്, ഹനീ ഫ, നിസാർ, സിമ്മിത്ത്, സുമയ്യ, നൗഷി, റഷ്മിന. മര വ്യവസായത്തിൽ നിന്ന് തുടങ്ങി കഠിനാധ്വാനവും കൃത്യനിഷ്ഠതയും നിശ്ചയധാർഢ്യവും സത്യസന്ധതയും കൊ ണ്ട് പ്ലൈവുഡ് മേഘയിൽ തൻ്റേതായ വ്യക്തി മുദ്രപതിപ്പിച്ച പ്രതിഭയാണ് അഹമ്മദ്. അടുത്തിടെ അദ്ദേഹത്തിന്റെ ഉൽപ്പന്നമായ ഐ.കെയും ആപ്പിളും ഇന്ത്യയിലെ മികച്ച 16 ബ്രാൻഡുകളിൽ മൂന്നാം സ്ഥാനത്തെത്തിക്കാൻ സാധിച്ചിട്ടുണ്ട്.