
മുസ്ലിം സർവീസ് സൊസൈറ്റി ഉത്തരമേഖലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നടന്നു
കണ്ണൂർ : മുസ്ലിം സർവീസ് സൊസൈറ്റി ഉത്തരമേഖലാ പ്രതിനിധി സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് പി വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി മമ്മദ് കോയ നല്ല വ്യക്തി നല്ല സമൂഹം എന്ന സംഘടന സന്ദേശം നൽകി. പി.എം അബ്ദുൾ നാസർ, പി അബ്ദുൾ റസാഖ്, ഡോക്ടർ കെ അബൂബക്കർ, എം സക്കറിയ എന്നിവർ സംസാരിച്ചു. സാമൂഹിക മുന്നേറ്റം മാനവികതയിലൂടെ എന്ന വിഷയത്തിൽ നടന്ന സെമിനാർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് മീറ്റ്, വനിതാ സംഗമം എന്നിവയും നടന്നു.