റോട്ടറി കണ്ണൂർ സെൻട്രൽ ക്ലബ്ബിന് പുതിയ സാരഥികൾ
കണ്ണൂർ : റോട്ടറി കണ്ണൂർ സെൻട്രൽ ക്ലബ്ബിന് പുതിയ സാരഥികൾ. രാജേഷ് അലോറ പ്രസിഡന്റായും, രൂപേഷ്. കെ.പി സെക്രട്ടറിയായും സ്ഥാനമേറ്റു. ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡൻറ് ആർ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ വി ജി നായനാർ മുഖ്യാതിഥി ആയി.സെക്രട്ടറി രാജേഷ് .എൻ, ക്ലബ് റിപ്പോർട്ട് അവതരിപ്പിച്ചു. പോയ വർഷത്തെ പ്രവർത്തന മികവിനുള്ള അവാർഡുകൾ പ്രസിഡൻറ് ആർ. വിനോദ് കുമാർ വിതരണം ചെയ്തു. സ്കൂൾ കുട്ടികൾക്കായുള്ള ദന്ത സംരക്ഷണ പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റൻറ് ഗവർണർ പ്രസാദ് മാമ്പള്ളി നിർവഹിച്ചു. ചടങ്ങിൽ ഡിസ്ട്രിക്റ്റിലെ മറ്റു ക്ലബ്ബുകളിൽ നിന്നുള്ള മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.