പിലാത്തറയിലെ മേഘ കൺസ്ട്രക്ഷൻ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തളിപ്പറമ്പ : റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി സബ് ആർ.ടി. ഓഫീസ് തളിപ്പറമ്പിൻ്റെയും നാഷണൽ ഹൈവേയുടെ നീലേശ്വരം – കണ്ണൂർ സ്ട്രെച്ചിൻ്റെ നിർമാണക്കരാർ ഏറ്റെടുത്ത് റോഡ് നിർമാണ പ്രവൃത്തി ചെയ്യുന്ന മേഖ എഞ്ചിനീയറിംഗ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിൻ്റെയും ആഭിമുഖ്യത്തിൽ പിലാത്തറയിലെ മേഘ കൺസ്ട്രക്ഷൻ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തളിപ്പറമ്പ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്റ്റർമാരായ ശ്രീ. രതീഷ്.പി.വി. , ടി. വൈകുണ്ഠൻ, പത്മരാജൻ.സി.എൻ, മേഖ ജനറൽ മാനേജർ ശ്രീ.മൂർത്തി, ടീം ലീഡർ ശ്രീ തിവാരി, റെസിഡൻ്റ് എഞ്ചിനീയർ മനോജ് കുമാർ, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അബ്ദുൾ നിസാർ, ലെയ്സൺ ഓഫീസർ ശശിധരൻ, റോഡ് സേഫ്റ്റി വിംഗ് ഇൻ ചാർജ് മനോജ് കുമാർ, മറ്റ് വിവിധ വിഭാഗം എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു. അന്യ സംസ്ഥാന തൊഴിലാളികളാണ് ഭൂരിഭാഗവും എന്നതിനാൽ ഹിന്ദിയിൽ പ്രാവീണ്യമുള്ള കണ്ണൂർ ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്റ്റർ ശ്രീ റോഷൻ കെ ആണ് വിശദമായ ക്ലാസ് കൈകാര്യം ചെയ്തത്. മേഖ തൊഴിലാളികൾക്ക് റോഡ് സുരക്ഷ വിഷയത്തിൽ ഇനിയും ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതായി മേഖ അധികാരികൾ അറിയിച്ചു.