വെങ്ങര മൂലക്കിൽ ശ്രീ കുട്ടിക്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവ ത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം നടന്നു
കണ്ണൂർ : വെങ്ങര മൂലക്കിൽ ശ്രീ കുട്ടിക്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവ ത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ക്ഷേത്രത്തിൽ നടന്നു. പ്രശസ്ത സിനിമാനടൻ വിനീത് കുമാർ നിർവഹിച്ചു. വെങ്ങര മൂലക്കിൽ ശ്രീ കുട്ടിക്കര ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിന് ശേഷമാണ് കളിയാട്ട മഹോത്സവം നടക്കുന്നത്. 2025 ഫിബ്രുവരി 10 മുതൽ 14 വരെയാണ് മ ഹോത്സവം നടക്കുക. ഇതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം സിനിമാ നടൻ വിനിത് കുമാർ നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ടി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ രമശൻ, യു കരുണാകരൻ, കെ ദാമോധരൻ, മണികുമാർ, കെവി ബാലകൃണൻ എന്നിവർ സംബന്ധിച്ചു.