ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
കണ്ണൂർ : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ, അഡ്വ.ടി ഒ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ വി വി പുരുഷോത്തമൻ, കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ, അഡ്വ .റഷീദ് കവ്വായി, അജിത്ത് മാട്ടൂൽ, സി ടി ഗിരിജ, ഹരിദാസ് മൊകേരി, കൂട്ടിനേഴത്ത് വിജയൻ, രജിത്ത് നാറാത്ത്, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ആന്തൂരാൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, സി എം ഗോപിനാഥ്, ജോഷി കണ്ടത്തിൽ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.