കതിരൂർ ഗവ.സ്കൂൾ എൻ.എസ്.എസ് രക്ത ദാന ക്യാമ്പ് നടത്തി
കതിരൂർ : കതിരൂർ ഗവ.ഹയർ സെക്കൻ്ററി എൻ.എസ്.എസ്. യൂണിറ്റ് മലബാർ കാൻസർ സെൻ്ററിൻ്റെ സഹകരണ ത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസും ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ടി.കെ.ഷാജി അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ 45 പേരിൽ നിന്ന് രക്തം സ്വീകരിച്ചു.
അമ്പതോളം തവണ രക്തദാനം നടത്തിയ സ്കൂൾ ലാബ് അസിസ്റ്റൻ്റ് വിപിൻലാലിനെ ചടങ്ങിൽ ആദരിച്ചു. ഡോ. ഹർഷ ഉണ്ണി ബോധവൽക്കരണം നടത്തി.പ്രിൻസിപ്പൽ കെ.മിനി നാരായണ,സീനിയർ അസിസ്റ്റൻറ് ഷാജ്.ടി.കെ, പ്രോഗ്രാം ഓഫീസർ പി.കെ.ഫൈസൽ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ.വി, എൻ.എസ്.എസ്. ലീഡർ മുഹമ്മദ് അസ് അദ്.കെ.പി സംസാരിച്ചു. ക്യാമ്പിന് ഡോ.അഞ്ജു ആർ.കുറുപ്പ്, ഡോ.ഹർഷ ഉണ്ണി, സബീഷ്, സിജോ അഗസ്റ്റിൻ, രാജീവൻ കതിരൂർ, അരുൺ.കെ.വി, നഹ് ല.പി.ബി, നസ്മ.പി.എം, ബീന ടീച്ചർ.എ,വളണ്ടിയർ ലീഡർമാരായ ഹരി ലക്ഷ്മി, സയാൻ തുടങ്ങിയവർ നേതൃത്വം നൽകി.