സർവ്വീസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം; കെ.എസ്.എസ്.പി.എ
മാട്ടൂൽ : പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്നും കുടിശ്ശികയായ മുഴുവൻ ആനുകൂല്യങ്ങളും ഉടനടി നൽകണമെന്നും സർവ്വീസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും കെ.എസ്.എസ്.പി.എ മാട്ടൂൽ മണ്ഡലം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി മെമ്പർ പി.അബ്ദുൽ ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ നവാഗതരെ ഷാൾ അണിയിച്ച് വരവേൽപ്പ് നടത്തി. കോൺഗ്രസ് മാട്ടൂൽ മണ്ഡലം പ്രസിഡൻ്റ് കെ.വി.ഉത്തമൻ മുഖ്യഭാഷണം നടത്തി. കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡൻ്റ് എം.ടി.കണ്ണൻ അധ്യക്ഷത വഹിച്ചു. എം.പി.ദാമോദരൻ, എൻ.തമ്പാൻ, എൻ.രാമചന്ദ്രൻ, വി.മണികണ്ഠൻ, പി. കുട്ടികൃഷ്ണൻ, പി.മുകുന്ദൻ, എ.ഉഷ, പി.സുബ്രഹ്മണ്യൻ, പി.ഷൈലജ, കെ.വി.ഖാലിദ്, ഒ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ എം.ടി.കണ്ണൻ (പ്രസിഡൻ്റ്) പി.മുകുന്ദൻ (സെക്രട്ടറി) പി.ഷൈലജ (ട്രഷറർ)