ആലക്കോട് കാറിൽ കടത്തിയ 60 ലിറ്റർ ചാരായം സഹിതം മധ്യവയസ്കൻ പിടിയിൽ
ആലക്കോട് : ആലക്കോട് എക്സ്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കെ.വിയും പാർട്ടിയും നടത്തിയ റെയ്ഡിൽ വെള്ളാട് നടുവിലിൽ നിന്ന് കാറിൽ കടത്തിയ 60 ലിറ്റർ ചാരായവുമായി തെങ്ങുംപള്ളിൽ ബിജു തോമസ് (53) എന്നയാളെ അറസ്റ്റു ചെയ്തു.
ഒറ്റത്തൈ ടൗണിൽ ചാരായ വില്പന നടത്തികൊണ്ടിരുന്ന ബിജു തോമസിനെക്കുറിച്ച് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. AEI (G) മാരായ തോമസ്. ടി.കെ, ബിജു വി. വി, പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ. സി, CEO മാരായ ധനേഷ്. വി. പ്രണവ്. ടി, സബീഷ് ടി. പി, ഷൈജു കെ.വി ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.