ചക്കരക്കല്ലിൽ വീട്ടിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ച 102 ലിറ്റർ മദ്യം എക്സൈസ് പിടിച്ചു
കണ്ണൂർ : ചക്കരക്കല്ലിൽ വീട്ടിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ച മദ്യം എക്സൈസ് പിടിച്ചു. 102 ലിറ്റർ മദ്യമാണ് പിടിച്ചത്. ചക്കരക്കല്ല് നഗരത്തിൽ കെ. വിനോദിന്റെ വീട്ടുമുറ്റത്തെ ഭൂഗർഭ അറയിൽ വച്ചാണ് മദ്യകുപ്പികൾ പിടിച്ചത്. 500 ml ന്റെ 138 കുപ്പികളിൽ ആയി 69 ലിറ്റർ മദ്യവും 51 ബിയർ കുപ്പികളിൽ ആയി 33 ലിറ്റർ മദ്യവും ആണ്.
കണ്ണൂർ എക്സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സനൽകുമാർ സി പി യുടെ നേതൃത്വത്തി ലായിരുന്നു മദ്യം പിടിച്ചത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം കെ സന്തോഷ് പ്രിവന്റീവ് ഓഫീസർ ഗൈഡ് മാരായ എം സജിത്ത്, സുജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു, മുഹമ്മദ് ബഷീർ പി വി ദിവ്യ എന്നിവയുടെ നേതൃത്വത്തിലാണ് മദ്യം പിടിച്ചത്. 2 മീറ്റർ നീളവും ഒന്നേമുക്കാൽ മീറ്റർ വീതിയുമുള്ള ഭൂഗർഭ അറയിലായിരുന്നു മദ്യം സൂക്ഷിച്ചത്.