പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നും ഗതാഗതനിയന്ത്രണം തുടരും
കണ്ണൂർ : കെഎസ്ടിപി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി വ്യാഴാഴ്ചയും ഗതാഗതനിയന്ത്രണം തുടരും. ചൊവ്വാഴ്ച പാലങ്ങൾ അടച്ചിടാതെയാണ് പ്രവൃത്തി നടത്തിയത്. എന്നാൽ പാലം അടച്ചുമാത്രമേ പ്രവൃത്തി പൂർത്തിയാക്കാനാ കൂവെന്ന കരാറുകാരുടെ ആവശ്യത്തെത്തു ടർന്ന് ചൊവ്വാഴ്ച രാത്രി വൈകിയാണ് ആർടിഒ മേൽപ്പാലങ്ങൾ അടച്ചിടുമെന്ന അറിയിപ്പ് നൽകിയത്. ഇതാകട്ടെ ഭൂരിഭാഗംപേരിലുമെത്തിയില്ല. ഇതുകാരണം ബുധനാഴ്ച രാവിലെ മുതൽ യാത്രക്കാർ വലഞ്ഞു.
മേൽപ്പാലത്തിന് അടുത്തെത്തിയ പ്പോഴാണ് പലരും ഗതാഗതനിയന്ത്രണം അറിഞ്ഞത്. പാലത്തിനരികിൽമാത്രം അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതാണ് യാത്രക്കാരെ വട്ടംചുറ്റിച്ചത്. മേൽപ്പാലത്തിലേക്ക് കടക്കുന്ന റോഡുകളിലോ കവലകളിലോ അറിയിപ്പ് പതിക്കാൻ അധികൃതർ തയ്യാറായില്ല. മൈക്രോ കോൺക്രീറ്റിങ് പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. താവം റെയിൽവേ മേൽപ്പാലത്തിലെ കുഴികളടക്കാ നും അറ്റകുറ്റപ്പണി തുടങ്ങി. ഇളകിനിൽക്കു ന്ന ഭാഗത്തെ ടാറിങ് മാറ്റി മൈക്രോ കോൺക്രീറ്റ് പ്രവൃത്തിയാണ് നടത്തുന്നത്. മഴകാരണം വലിയ പ്രശ്നമാണ്. ടാർപോളിൻ ഷീറ്റ് മൈകോ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് വിരിക്കുന്നുണ്ടെങ്കിലും മഴയിൽ വശങ്ങളിൽനിന്ന് താഴേക്ക് വെള്ളം ഒഴുകുന്നുണ്ട്. ഇപ്പോൾ വലിയ കുഴികൾമാത്രം താത്കാലികമായി അടക്കുകയാണ് ചെയ്യുന്നത്. ചെറുകുഴികളും ഇതോടൊപ്പം അടച്ചില്ലെങ്കിൽ വീണ്ടും ഈ ഭാഗം പൊട്ടിപ്പൊളിയാനുള്ള സാധ്യത കൂടുതലാണ്.