ബി എം എസ് കണ്ണൂർ മേഖലാ കമ്മിറ്റി കണ്ണൂരിൽ പ്രകടനവും പൊതുസമ്മേളവും സംഘടിപ്പിച്ചു
കണ്ണൂർ : ബി എം എസ് കണ്ണൂർ മേഖലാ കമ്മിറ്റി ദേശീയ തൊഴിലാളി ദിനാചരണ ത്തിന്റെ ഭാഗമായി കണ്ണൂരിൽ പ്രകടനവും പൊതുസമ്മേളവും സംഘടിപ്പിച്ചു. കണ്ണൂർ പ്രഭാത് ജങ്ങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു പഴയ ബസ്റ്റാൻഡിൽ നടന്ന പൊതു സമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കറ്റ് പ്രമോദ് കാളിയത്ത് അധ്യക്ഷത വഹിച്ചു പി കൃഷ്ണൻ, പി കെ രാജൻ, കെ വി ജഗദീശൻ, വനജാ രാഘവൻ, ഇ രാജേഷ്, ദയറാണി, കെ കെ ശ്രീജിത്ത്, ഷൈജ തുടങ്ങിയവർ സംസാരിച്ചു.