സി.പി.ഐ എം കുട്ടാവ് ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി ഇരിക്കൂർ പഞ്ചായത്ത് പൊതു ശ്മാശാനവും കുട്ടാവ് പാറക്കടവ് റോഡും ശുചീകരിച്ചു
കണ്ണൂർ : സി.പി.ഐ എം കുട്ടാവ് ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി ഇരിക്കൂർ പഞ്ചായത്ത് പൊതു ശ്മാശാനവും കുട്ടാവ് പാറക്കടവ് റോഡും ശുചീകരിച്ചു. സി.പി.ഐ.എം ശ്രീകണ്ടാപുരം ഏരിയാ കമ്മിറ്റി അംഗം എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ. ജനാർദനൻ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് സി.പി സംസാരിച്ചു. ടി. എം രമേശൻ, എ.സജീവൻ, കെ.പ്രഭാകരൻ, സദാനന്ദൻ പി.വി , കെ. സുമേഷ്, എം.കെ രാജീവൻ, ലാൽ കുട്ടാവ് എന്നിവർ നേതൃത്വം നല്കി.