ആലക്കോട് ഒടുവള്ളിയിൽ വീട്ടുമുറ്റത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ : ആലക്കോട് ഒടുവള്ളിയിൽ വീട്ടുമുറ്റത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഒടുവള്ളി രാജീവ് ദശലക്ഷം ഉന്നതിയിൽ കിഴക്കേ മുറിയിൽ പരേതനായ രാമന്റെ മകൻ കെ.കെ. ശശിയെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. അവിവാഹി തനായ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. അയൽവാസികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മാതാവ്: പരേതയായ ഗൗരി. സഹോദരങ്ങൾ: ഗോപി ചെറുവത്തൂർ, പരേതരായ രവീന്ദ്രൻ, കൃഷ്ണൻ കുട്ടി.