കോഴിക്കോട് നിർമാണ പ്രവർത്തനത്തിനിടെ മതിലിടിഞ്ഞുവീണ് അപകടം; നാല് പേർക്ക് പരിക്കേറ്റു
കോഴിക്കോട് : കോഴിക്കോട് നിർമാണ പ്രവർത്തനത്തിനിടെ മതിലിടിഞ്ഞുവീണ് അപകടം. നാല് പേർക്ക് പരിക്കേറ്റു. ഡ്രെയ്നേജ് നിർമാണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടം. ഫറൂഖ് ചുങ്കത്ത് സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞുവീണത്. നിർമാണ തൊഴിലാളിക ൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.