കൂത്തുപറമ്പിൽ എക്സൈസിന്റെ ചാരായവേട്ട; 5 ലിറ്റര്‍ ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തു
കണ്ണൂർ : എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ സി.പി. ഷാജിയുടെ നേതൃത്വത്തില്‍ മാലൂര്‍, തോലമ്പ്ര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 5 ലിറ്റര്‍ ചാരായവുമായി മാലൂര്‍ കൂവക്കര സ്വദേശി എന്‍.വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തു. അബ്കാരി കേസെടുത്തത്. ഒരു ലിറ്റര്‍ കൊള്ളുന്ന 5 പ്ലാസ്റ്റിക് കുപ്പികളിലായിരുന്നു ചാരായം ഉണ്ടായിരുന്നത്. പ്രതിയെ കുത്തുപറമ്പ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ അനീഷ് കുമാര്‍ പൂവന്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വി.എന്‍.സതീഷ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ടി.കെ.ബിന്‍സി, സിവില്‍ എക്സൈസ് ഓഫീസര്‍ സി.ജിജീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ധനീഷ് എന്നിവരാണ് എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.