പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിൽ GUPS പാപ്പിനിശ്ശേരി വെസ്റ്റ് സ്കൂളിന് സുവർണ നേട്ടം
കണ്ണൂർ : പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിൽ GUPS പാപ്പിനിശ്ശേരി വെസ്റ്റ് സ്കൂളിന് സുവർണ നേട്ടം. ഒക്ടോബർ 18, 19തീയതികളിൽ അഴീക്കോട് വെച്ചു നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പാപ്പിനിശ്ശേരി വെസ്റ് up ആഹ്ലാദ റാലി നടത്തി. ശാസ് ത്രോത്സവത്തിൽ ഓവറാൾ ചാമ്പ്യൻ ഷിപ്പും, ഗണിത ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനവും, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ മികച്ച പ്രകടനവും കാഴ്ചവെച്ചുകൊണ്ട് മികവിൻ്റെ പതയിൽ തിളങ്ങുകയാണ് സ്കൂൾ. ഘോഷയാത്ര യിൽ വാർഡ് മെമ്പർമാരായ ശ്രീമതി രജനി. ടി , ശ്രീ ഓ കെ കുഞ്ഞിമൊയ്തീൻ, ഹെഡ് ടീച്ചർ ശ്രീമതി ജ്യോതിലക്ഷ്മി, പി ടി എ പ്രസിഡണ്ട് ശ്രീ അബ്ദുൽ സത്താർ മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഫാത്തിമ പിടിഎ ഭാരവാഹികൾ രക്ഷിതാക്കൾ, അധ്യാപകർ നാട്ടുകാർ എന്നിവർ പങ്കുചേർന്നു.