കൈക്കൂലി ആരോപണം; ടിവി പ്രശാന്ത് ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
തളിപ്പറമ്പ : എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്ത് ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അന്വേഷണറിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് കൈമാറും. അഡീഷണൽ ചീഫ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും അടങ്ങുന്ന സംഘം വൈകുന്നേരത്തോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്. അന്വേഷണസംഘം മൂന്നു മണിക്കൂറോളം എടുത്താണ് പ്രശാന്തനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.