കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ : കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ടിമ്പർമർച്ചന്റ് വളക്കൈ മേഖല കമ്മറ്റി ഓഫീസ് (KSTMA) സംസ്ഥാന പ്രസിഡണ്ട് വക്കച്ചൻപുല്ലാട്ട് ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് MK സന്തോഷ് അദ്ധ്യക്ഷനായി. SSLC, +2 അനുമോദനം ജില്ല പ്രസിഡന്റ് വി. റാസിക്ക് നിർവഹിച്ചു. പരിപാടിയിൽ വിശിഷ്ടാതിഥികളായ CH മുനീർ ബെന്നി കൊട്ടാരം എന്നിവരും KSTMA ജില്ലാ വൈസ് പ്രസിഡന്റ് സരുൺ തോമസ് മുഖ്യപ്രഭാഷണം നടത്തി ചുമട്ടുതൊഴിലാളി യൂണിയൻ ClTU ഏരിയ സെക്ര: എം. പ്രേമാനന്ദ്, KTDA ജില്ല പ്രസിഡന്റ് ഗോപിനാഥൻ പി.വി, KSTMA ജില്ലജോയന്റ് സെക്ര: മഹേഷ് വളക്കൈ, KSTMA ജില്ല കമ്മറ്റിയംഗം ജലീൽ ചുഴലി, KSTMAശ്രീകണ്ഠപുരംമേഖല പ്രസി:റസാക്ക് കോട്ടൂർ എന്നിവർ ആശംസപ്രസംഗം നടത്തി.മേഖല സെക്ര: രവി കൊയ്യം സ്വാഗതം പറഞ്ഞു.മേഖല ട്രഷറർ ഖാദർ ചുഴലി നന്ദി രേഖപ്പെടുത്തി.