കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു
കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്‍ ആക്റ്റിങ് ചെയര്‍പേഴ്സണുമായ ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു. കല്ലുവാതുക്കല്‍ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. എറണാകുളം പനമ്പള്ളി നഗര്‍ 250 സഞ്ജയിലായിരുന്നു താമസം. മകന് കേരളഹൈക്കോടതിയില്‍ അഭിഭാഷകനായ ജയേഷ് മോഹന്‍ കുമാര്‍.