ഓണം കെങ്കേമമാക്കാൻ സപ്ലൈക്കോയും; സപ്ലൈകോ ഓണം ഫെയറിന് ചക്കരക്കല്ലിൽ തുടക്കമായി
മുണ്ടേരി : ഓണം കെങ്കേമമാക്കാൻ സപ്ലൈക്കോയും. സപ്ലൈകോ ഓണം ഫെയറിന് ചക്കരക്കല്ലിൽ തുടക്കമായി. ചക്കരക്കൽ മുഴപ്പാല റോഡിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ധർമ്മടം നിയോജക മണ്ഡലം ഓണം ഫെയർ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.പ്രമീള ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ അധ്യക്ഷതവഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ കെ.എം ഷാജു സ്വാഗതം പറഞ്ഞു. സബ്സിഡി ഇതരസാധനങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. വാർഡ് മെമ്പർ പി സുരേന്ദ്രൻ കെ.ബാബുരാജ്, കെ.ഒ.സുരേന്ദ്രൻ ടി.പ്രകാശൻ മാസ്റ്റർ, അബ്ദുൾ ഖാദർ മാസ്റ്റർ പി.പി.രാജൻ, രമേശൻ കെ.പി. ജയപ്രകാശ്, ബി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.