കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻ്റും ചക്കരക്കൽ പെയിൻ ആന്റ് പാലിയേറ്റീവും ചേർന്ന് ഓണക്കിറ്റ് വിതരണം നടത്തി
കണ്ണൂർ : കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻ്റും ചക്കരക്കൽ പെയിൻ ആന്റ് പാലിയേറ്റീവും ചേർന്ന് ഓണക്കിറ്റ് വിതരണ ചക്കരക്കൽ സഫസെൻ്റെറിൽ വെച്ച് നടത്തി. സഫ ട്രസ്റ്റ് ചെയർമാൻ ഡോ:അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻ്റ് കണ്ണൂർ താലൂക്ക് പ്രസിഡണ്ട് ധന്യ അദ്ധ്യക്ഷത വഹിച്ചു. ഡോ:എം. മുഹമ്മദലി ഓണകിറ്റ് വിതരണോൽഘാടനം ചെയ്തു. ഡോ: ജനാർദ്ധനൻ, ഡോ:സി.കെ സലീം എം.എം.സാജിദ്, ടി. പ്രശാന്ത്,സുധീഷ് കെ.കെ.അയ്യൂബ്, കെ.കെ.സഖരിയ്യ തുടങ്ങിയവർ സംസാരിച്ചു